Connect with us

Ongoing News

താനൂര്‍ ബോട്ട് ദുരന്തം: വേദനാജനകമെന്ന് എം എ യൂസഫലി

ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സത്വര നടപടികള്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഒത്തൊരുമിച്ചു എടുക്കണം.

Published

|

Last Updated

അബൂദബി | താനൂര്‍ ബോട്ട് ദുരന്തം വളരെ വേദനാജനകമാണെന്ന് പ്രമുഖ വ്യവസായി എം എ യൂസഫ് അലി. അപകടത്തില്‍ കുഞ്ഞു കുട്ടികള്‍ അടക്കം നിരവധി പേര്‍ മരണപ്പെട്ടത് ദുഃഖകരമായൊരു അവസ്ഥയാണ്.

മരണപ്പെട്ടവര്‍ക്ക് അല്ലാഹു സ്വര്‍ഗം പ്രധാനം ചെയ്യട്ടെയെന്നും അവരുടെ കുടുംബങ്ങള്‍ക്ക് അത് താങ്ങാനുള്ള ശക്തി പ്രദാനം ചെയ്യട്ടെയെന്നും യൂസഫ് അലി പറഞ്ഞു. അപകടത്തില്‍ രക്ഷപ്പെട്ടവര്‍ക്ക് ആരോഗ്യത്തോടെ തിരിച്ചു വരാനുള്ള അനുഗ്രഹം ഉണ്ടാകട്ടെ.

ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സത്വര നടപടികള്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഒത്തൊരുമിച്ചു എടുക്കണമെന്ന് യൂസഫ് അലി ആവശ്യപ്പെട്ടു. ദുരന്തത്തില്‍ പെട്ടവരുടെ വീടുകള്‍ ഉടന്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.