Connect with us

National

തമിഴ്‌നാട് സത്യപ്രതിജ്ഞ; രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി വിജയ്‌യും ഒരുമിച്ചുള്ള വീഡിയോ ഇന്‍സ്റ്റ ബ്ലോക്ക് ചെയ്തു

ഒരു മണിക്കൂറില്‍ 12 ദശലക്ഷം പേര് കണ്ട വീഡിയോ ആണ് കാരണം വ്യക്തമാക്കാതെ ഇന്‍സ്റ്റ ബ്ലോക്ക് ചെയ്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി | തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ സംബന്ധിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി വിജയ്‌യും ഒരുമിച്ചുള്ള വീഡിയോ ഇന്‍സ്റ്റ ബ്ലോക്ക് ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ്. ഒരു മണിക്കൂറില്‍ 12 ദശലക്ഷം പേര് കണ്ട വീഡിയോ ആണ് കാരണം വ്യക്തമാക്കാതെ ഇന്‍സ്റ്റ ബ്ലോക്ക് ചെയ്തിരിക്കുന്നത്. ഇതിനോടകം നിരവധി നേതാക്കളാണ് വീഡിയെ പങ്കുവെച്ചിരുന്നത്.

തമിഴ്‌നാട്ടില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടായിരുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കളായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സി പി എം നേതാവ് എം എ ബേബി തുടങ്ങിയവര്‍ക്കു നന്ദി പറഞ്ഞപ്പോള്‍ വലിയ കരഘോഷമാണ് ഉയര്‍ന്നത്.

ഡി എം കെ ബന്ധം ഉപേക്ഷിച്ചാണ് വളരെ പെട്ടന്ന് കോണ്‍ഗ്രസ് വിജയ് നയിക്കുന്ന സഖ്യത്തിലെത്തിയത്. തന്റെ സഹോദരന്‍ എന്നാണ് വിജയ് രാഹുലിനെ വിശേഷിപ്പിച്ചത്. 120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടി വി കെ സര്‍ക്കാര്‍ രൂപീകരിച്ചത്. വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത് 9 മന്ത്രിമാരാണ്. നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. കോണ്‍ഗ്രസ്സ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക.

Latest