National
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ
ഉദയനിധി സ്റ്റാലിന്‍ വിജയിക്ക് പുസ്തകം സമ്മാനിച്ചു
ചെന്നൈ| തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി
കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ് സ്റ്റാലിനും വിജയിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.
എം കെ സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ചേര്‍ന്ന് വിജയിയെ സ്വീകരിച്ചു. ഉദയനിധി സ്റ്റാലിന്‍ വിജയിക്ക് പുസ്തകം സമ്മാനിച്ചു. എം കെ സ്റ്റാലിന്റെ വീട്ടിലെത്തിയ വിജയിയെ കൈകൊടുത്ത് കെട്ടിപ്പിടിച്ചാണ് സ്വാഗതം ചെയ്യ്തത്.
വിജയിയുടെ നേതൃത്വത്തിലുള്ള ടി വി കെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റത്. 60 വര്‍ഷത്തിനുശേഷമാണ് ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തുന്നത്.
വിജയിക്ക് പുറമെ ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഷ്ട്രീയ, സിനിമാ മേഖലയില്‍നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തിരുന്നു.
Content Highlights:
Tamil Nadu Chief Minister Joseph Vijay met former Chief Minister MK Stalin at his residence for the first time since taking office. Opposition Leader Udhayanidhi Stalin was also present and gifted a book to Vijay during the warm reception. This meeting follows the historic swearing-in of the TVK-led government, marking the first time in 60 years that a non-Dravidian party has come to power in the state.







