Connect with us

isis leader killed

അഫ്ഗാനില്‍ ഐസിസ് നേതാവിനെ വധിച്ച് താലിബാന്‍

2021ലെ കാബൂള്‍ വിമാനത്താവളത്തിലെ സ്‌ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ഇയാളാണ്.

Published

|

Last Updated

കാബൂള്‍ | അഫ്ഗാനിസ്ഥാനിലെ ഐസിസ് നേതാവിനെ വധിച്ച് താലിബാന്‍ സര്‍ക്കാര്‍. 2021ലെ കാബൂള്‍ വിമാനത്താവളത്തിലെ സ്‌ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ഇയാളാണ്. അന്നത്തെ സ്‌ഫോടനത്തില്‍ 13 യു എസ് സൈനികരടക്കം 183 പേര്‍ കൊല്ലപ്പെട്ടിരുന്നു.

താലിബാന്‍ ഭരണം പിടിച്ചെടുത്ത ഘട്ടത്തില്‍ രാജ്യം വിടാന്‍ വിമാനത്താവളത്തില്‍ ആയിരക്കണക്കിന് പേര്‍ തടിച്ചുകൂടിയ സമയത്താണ് സ്‌ഫോടനം നടന്നത്. ഐസിസ് നേതാവിനെ ആഴ്ചകള്‍ക്ക് മുമ്പ് കൊന്നെങ്കിലും മരണം സ്ഥിരീകരിക്കാന്‍ സമയമെടുത്തതിനാലാണ് വിവരം കൈമാറാന്‍ വൈകിയതെന്ന് യു എസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊല്ലപ്പെട്ട നേതാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഏപ്രില്‍ ആദ്യം ഇയാള്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. താലിബാന്‍ ഇയാളെ ലക്ഷ്യമിട്ടതാണോ ഏറ്റുമുട്ടലിനിടയില്‍ കൊല്ലപ്പെട്ടതാണോയെന്നത് വ്യക്തമല്ല. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളെ, ഐസിസ് നേതാവിന്റെ കൊലപാതകത്തെ സംബന്ധിച്ച് തിങ്കളാഴ്ച മുതല്‍ യു എസ് അറിയിക്കുന്നുണ്ട്.

Latest