Connect with us

Kozhikode

എസ് വൈ എസ് ഗ്രാമസഭക്ക് പേരാമ്പ്ര സോണില്‍ തുടക്കം

സോണ്‍ തല ഉദ്ഘാടനം രാമല്ലൂര്‍ യൂണിറ്റില്‍ നടന്നു

Published

|

Last Updated

പേരാമ്പ്ര | പ്ലാറ്റിനം ഇയറിന്റെ ഭാഗമായി എസ് വൈ എസ് യൂണിറ്റുകളില്‍ സംഘടിപ്പിക്കുന്ന ഗ്രാമസഭക്ക് പേരാമ്പ്ര സോണില്‍ തുടക്കമായി.സോണ്‍ തല ഉദ്ഘാടനം രാമല്ലൂര്‍ യൂണിറ്റില്‍ നടന്നു.

സോണ്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് വാളൂര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കോഴിക്കോട് ജില്ലാ ഉപാധ്യക്ഷന്‍ അലവി സഖാഫി കായലം മുഖ്യപ്രഭാഷണം നടത്തി. സജീര്‍ സഖാഫി അധ്യക്ഷനായി.അക്ബര്‍ അലി അമാനി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.

അബ്ദുള്ള സഖാഫി, ജസീല്‍ നൂറാനി, റഷീദ് നാജാത്ത്, അജ്മല്‍ എ കെ, നവാസ് എ കെ തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹ്‌സിന്‍ ചെറായി സ്വാഗതവും റഫീക്ക് കെഎം നന്ദിയും പറഞ്ഞു.