Connect with us

Kerala

എസ് വൈ എസ് പരിസ്ഥിതി ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം നാളെ എറണാകുളത്ത്

'പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക ' എന്ന ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രമേയം ക്യാമ്പയിനിൻ്റെ ഭാഗമായി പ്രചരിപ്പിക്കും

Published

|

Last Updated

കാസർകോട് | നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം എന്ന ശീർഷകത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) നാളെ മുതൽ പത്ത് പരിസ്ഥിതി ക്യാമ്പയിൻ ആചരിക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ എറണാകുളം കളമശ്ശേരി എച്ച് എം ടി ജംഗ്ഷനിൽ വ്യവസായ മന്ത്രി പി രാജീവ് നിർവഹിക്കും.
ക്യാമ്പയിനിൻ്റെ ഭാഗമായി വിവിധ കർമപദ്ധതികളാണ് സംഘടന ആവിഷ്കരിച്ചിട്ടുള്ളത്. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു ലക്ഷം കാർബൺ ന്യൂട്രൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. പരിസ്ഥിതി സംരക്ഷണം, ഗ്രീൻ പ്രോട്ടോക്കോൾ തുടങ്ങിയ ആശയങ്ങൾ കേന്ദ്രീകരിച്ച് 7,000 യൂനിറ്റ് കേന്ദ്രങ്ങളിലും പള്ളികൾ, മദ്രസകൾ തുടങ്ങിയ പൊതു ഇടങ്ങളിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
പ്രാദേശിക കാർഷിക കൂട്ടായ്മകൾ സംഘടിപ്പിച്ച് സംഘകൃഷികൾ ആരംഭിക്കും. പ്രവർത്തകരുടെ വീടുകൾ കേന്ദ്രീകരിച്ച് അടുക്കളത്തോട്ടങ്ങൾ നിർമിക്കും. ‘പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക ‘ എന്ന ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ പരിസ്ഥിതി പ്രമേയം ക്യാമ്പയിനിൻ്റെ ഭാഗമായി പ്രചരിപ്പിക്കും.
എറണാകുളത്ത് നടക്കുന്ന സംസ്ഥാന ഉദ്ഘാടന പരിപാടിയിൽ യുവകർഷകരെ ആദരിച്ചുകൊണ്ട് വിത്തും കൈക്കോട്ടും വിതരണം മന്ത്രി നിർവഹിക്കും. എസ് വൈ എസ് സംസ്ഥാന സാമൂഹികം പ്രസിഡൻ്റ് വി അബ്ദുൽ ജലീൽ സഖാഫി അധ്യക്ഷത വഹിക്കും. കെ എസ് എം ഷാജഹാൻ സഖാഫി പ്രമേയ പ്രഭാഷണം നിർവഹിക്കും.
കേരള മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ല പ്രസിഡൻ്റ് വി എച് അലി ദാരിമി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എ എ ജാഫർ ,സി എ ഹൈദ്രോ സ് ഹാജി, ഡോ. എ ബി അലിയാർ, എം എം അബ്ദുർറഹ്മാൻ സഖാഫി, നാസർ പാണ്ടിക്കാട്, അഹ്മദ് കബീർ ബാഖവി, കരീം മണക്കാടൻ, നൗഫൽ വട്ടേകുന്നം, വി കെ ജലാൽ സംബന്ധിക്കും

Latest