Connect with us

swapna revelation

സ്വപ്‌ന സുരേഷിനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

രഹസ്യമൊഴികൊണ്ട് കാര്യമില്ലെന്നും തെളിവ് നല്‍കണമെന്നും നിര്‍ദേശം

Published

|

Last Updated

കൊച്ചി | പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷ് ഇന്ന് ഇ ഡിക്ക് മുന്നിലെത്തും. രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം തുടര്‍ അന്വേഷണം സാധ്യമല്ലെന്നും തെളിവുകളുമായി വരണമെന്നുമാണ് സ്വപ്‌ന സുരേഷിനോട് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അവസരത്തില്‍ സ്വപ്‌ന സുരേഷ് ഇന്ന് എന്ത് തെളിവ് നല്‍കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉള്‍പ്പെടെ ഉള്ള പുതിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സ്വപനക്ക് ഇ ഡി ചോദ്യം ചെയ്യല്‍ നോട്ടീസ് നല്‍കിയത്.

164 പ്രകാരം കോടതിയില്‍ സ്വപ്ന നല്‍കിയ രഹസ്യമൊഴിയിലെ വിവരങ്ങള്‍ ഇ ഡി ക്ക് ലഭിച്ചു. മൊഴി പരിശോധിച്ച ഇ.ഡി കേന്ദ്ര ഡയറക്ടറേറ്റും അന്വേഷണവുമായി മുന്നോട്ടു പോകാന്‍ കൊച്ചി യൂണിറ്റിന് നിര്‍ദേശം നല്‍കുകയായിരുന്നു.