National
ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പി എയുടെ കൊലപാതകം; മൂന്ന് പ്രതികള്‍ പിടിയില്‍
വിശാല്‍ ശ്രീവാസ്തവ, മായംഗ് മിശ്ര, രാജ്‌സിംഗ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കൊല്‍ക്കത്ത|ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പി എയുടെ കൊലപാതകത്തില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. വിശാല്‍ ശ്രീവാസ്തവ, മായംഗ് മിശ്ര, രാജ്‌സിംഗ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ വാടക കൊലയാളികളാണ്. ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍ പോലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്.
പിടിയിലായ വിശാല്‍ ബിഹാര്‍ സ്വദേശിയും മറ്റു രണ്ടു പേര്‍ ഉത്തര്‍പ്രദേശ് സ്വദേശികളുമാണ്. കൊലപാതക ശേഷം കടന്നു കളയാന്‍ ശ്രമിക്കവേ കൊല്‍ക്കത്തയിലെ ഒരു ടോള്‍ ബൂത്തില്‍ പ്രതികള്‍ യുപിഐ ഉപയോഗിച്ച് പണം നല്‍കിയതാണ് കേസില്‍ നിര്‍ണായകമായത്. ഇതിലൂടെ പ്രതികളുടെ നീക്കങ്ങള്‍ പോലീസിന് അറിയാന്‍ സാധിച്ചു. മോഷ്ടിച്ച കാറിലും രണ്ട് ബൈക്കുകളിലുമാണ് പ്രതികള്‍ എത്തിയത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മധ്യംഗ്രാമിലുള്ള വസതിക്ക് സമീപമാണ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് മരിച്ചത്. ചന്ദ്രനാഥ് സഞ്ചരിച്ച എസ് യു വി തടഞ്ഞുനിര്‍ത്തിയ അക്രമികള്‍ പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു.
Content Highlights:
Police have arrested three contract killers—Vishal Srivastava, Mayang Mishra, and Raj Singh—in connection with the murder of Suvendu Adhikari’s personal assistant, Chandranath Rath. The suspects were apprehended through a joint operation by the Bengal, Uttar Pradesh, and Bihar police after their movements were tracked via a UPI transaction at a toll booth. The victim was shot at point-blank range near his residence in North 24 Parganas district while traveling in his SUV.







