National
ഗുജറാത്തിലെ തൂക്ക്പാലം അപകടം: മരണം 142 ആയി; പാലത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല
രാജ്‌കോട്ട് എംപി മോഹന്‍ഭായ് കല്യാണ്‍ജിയുടെ കുടുംബത്തിലെ 12 പേരും മരിച്ചവരില്‍ ഉള്‍പ്പെടും

മോര്‍ബി | ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്ക് പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 142 ആയി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി പേരെ കണ്ടെത്താനായിട്ടില്ല. അതേ സമയം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെയാണ് അറ്റകുറ്റപ്പണിക്ക് ശേഷം പാലം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തതെന്ന വിവരവും പുറത്ത് വന്നു. സംഭവത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയ കമ്പനിക്കെതിരെ കേസെടുത്തു
500ഓളം പേര്‍ അപകട സമയത്ത് പാലത്തിലുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ എത്രപേര്‍ വെള്ളത്തില്‍ വീണിട്ടുണ്ടെന്ന് കൃത്യമായ കണക്ക് ലഭ്യമല്ല. കേന്ദ്ര സേനകളുടെ എല്ലാവിഭാഗങ്ങളും ദുരന്ത നിവാരണ സേനയും രാത്രി തന്നെ രംഗത്തുണ്ട്. ഡ്രോണ്‍ഉപയോഗിച്ചുള്ള തെരച്ചിലാണ കരസേന ഇന്ന് നടത്തിയത്. രാജ്‌കോട്ട് എംപി മോഹന്‍ഭായ് കല്യാണ്‍ജിയുടെ കുടുംബത്തിലെ 12 പേരും മരിച്ചവരില്‍ ഉള്‍പ്പെടും ഇതില്‍ 5 പേര്‍ കുട്ടികളാണ്.