Kerala
തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കോഴിക്കോട്| മലയാള സിനിമയിലെ യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു. 39 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. കോഴിക്കോട് കിര്‍താഡ്‌സ് ജീവനക്കാരനാണ് പ്രഫുല്‍. വയനാട് പഴയ വൈത്തിരി സ്വദേശിയാണ്.
പഴയ വൈത്തിരി സുപ്രിയ ഹൗസില്‍ പരേതനായ ഡി സുരേഷിന്റെയും സുശീലയുടെയും മകനാണ്. ഭാര്യ അനുരൂപ (അധ്യാപിക, കക്കാട് ജിഎല്‍പിഎസ്, കോഴിക്കോട്). സഹോദരങ്ങള്‍ പ്രവീണ്‍ സുരേഷ്, പ്രിയങ്ക (ജിഎച്ച്എസ്, വൈത്തിരി) പ്രതിഭ (വയനാട് കളക്ടറേറ്റ്). പുതിയ രണ്ട് പ്രൊജക്ടുകളുടെ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെയാണ് വിയോഗം.
---- facebook comment plugin here -----


