Connect with us

Kerala

കഞ്ചിക്കോട്ടെ ചുള്ളിമട കൊട്ടാമുട്ടി ജനവാസ മേഖലയില്‍ കരടികള്‍; വനംവകുപ്പ് പരിശോധന നടത്തി

കരടികള്‍ അയ്യപ്പന്‍ മലയില്‍ തീറ്റ തേടിയെത്തിയതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്.

Published

|

Last Updated

പാലക്കാട്|പാലക്കാട് കഞ്ചിക്കോട്ടെ ജനവാസ മേഖലയില്‍ കരടികളെ കണ്ടതായി നാട്ടുകാര്‍. ചുള്ളിമട കൊട്ടാമുട്ടി ജനവാസമേഖലയിലാണ് കരടികളെ കണ്ടത്. കരടിയും കുട്ടിക്കരടിയും വയലിലൂടെ നടന്നുനീങ്ങുന്നതായാണ് നാട്ടുകാര്‍ കണ്ടത്.

വനംവകുപ്പ് ഉദ്യോഗസ്ഥ സംഘം സ്ഥലത്തു പരിശോധന നടത്തി. കരടികള്‍ അയ്യപ്പന്‍ മലയില്‍ തീറ്റ തേടിയെത്തിയതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്.

 

 

---- facebook comment plugin here -----

Latest