Connect with us

Uae

വിമാന ടിക്കറ്റ് നിരക്കിൽ വൻ ഇടിവ്; അറബ് രാജ്യങ്ങളിലേക്കുള്ള യാത്രക്ക് ചെലവ് കുറയും

ഡിസംബറിലെ തിരക്കേറിയ സമയത്തെ നിരക്കുകളെ അപേക്ഷിച്ച് 50 ശതമാനത്തിലധികം ഇടിവാണ് ജനുവരി രണ്ടാം വാരം മുതൽ ഉണ്ടായിരിക്കുന്നത്.

Published

|

Last Updated

ദുബൈ|യു എ ഇയിൽ നിന്ന് അറബ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വലിയ കുറവ്. കഴിഞ്ഞ ഒക്ടോബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിപ്പോൾ നിലവിലുള്ളതെന്ന് ട്രാവൽ ഏജൻസി പ്രതിനിധികൾ അറിയിച്ചു. ഡിസംബറിലെ തിരക്കേറിയ സമയത്തെ നിരക്കുകളെ അപേക്ഷിച്ച് 50 ശതമാനത്തിലധികം ഇടിവാണ് ജനുവരി രണ്ടാം വാരം മുതൽ ഉണ്ടായിരിക്കുന്നത്.
ഡിസംബറിലെ അവധിക്കാലവും പുതുവർഷാഘോഷങ്ങളും കഴിഞ്ഞതോടെ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതാണ് ടിക്കറ്റ് നിരക്ക് താഴാൻ കാരണം. ദമസ്‌കസ്, ബയ്‌റൂത്ത്, അമ്മാൻ, കെയ്റോ, അലക്‌സാണ്ട്രിയ, കാസബ്ലാങ്ക തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകൾക്കാണ് നിലവിൽ വലിയ വിലക്കുറവുള്ളത്.
ജനുവരി, ഫെബ്രുവരി മാസങ്ങൾ വിനോദയാത്രകൾക്കും ബിസിനസ് യാത്രകൾക്കും ഏറ്റവും അനുയോജ്യമായ സമയമാണെന്നും വിമാനക്കമ്പനികൾ ഈ കാലയളവിൽ ആകർഷകമായ ഓഫറുകൾ നൽകുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. ഫെബ്രുവരി അവസാനം വരെ ഈ കുറഞ്ഞ നിരക്ക് തുടരാനാണ് സാധ്യത. എന്നാൽ ഈദ് അവധികളും സ്‌കൂൾ വസന്തകാല അവധികളും അടുക്കുന്നതോടെ ടിക്കറ്റ് നിരക്ക് വീണ്ടും വർധിക്കാൻ സാധ്യതയുണ്ടെന്നും ട്രാവൽ ഏജൻസികൾ മുന്നറിയിപ്പ് നൽകി.
---- facebook comment plugin here -----

Latest