Connect with us

Kerala

ട്രയിനില്‍ യാത്രക്കാരനെ പാമ്പ് കടിച്ചതായി സംശയം ; ബോഗിയില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു

കടിച്ചത് പാമ്പ് ആണോ എലിയാണോ എന്ന സംശയത്തിലാണ് റെയില്‍ വേ പോലീസ്

Published

|

Last Updated

കോട്ടയം | ഗുരുവായൂര്‍-മധുര എക്‌സ്പ്രസിലെ യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം. ഏറ്റുമാനൂരില്‍ വച്ചാണ് ട്രയിനിലെ ഏഴാം നമ്പര്‍ ബോഗിയിലെ ഒരു യാത്രക്കാരനാണ് പാമ്പ് കടിയേറ്റതായി സംശയം തോന്നിയത്. മധുര സ്വദേശി കാര്‍ത്തിയെന്നയാള്‍ക്കാണ് പാമ്പ് കടിയേറ്റത്.

ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പിന്നാലെ ഏഴാം നമ്പര്‍ ബോഗിയിലെ യാത്രക്കാരെ എല്ലാം ഒഴിപ്പിച്ച് ട്രയിന്‍ യാത്ര തുടര്‍ന്നു. ബോഗിയില്‍ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താാനായില്ല. അതേ സമയം കടിച്ചത് പാമ്പ് ആണോ എലിയാണോ എന്ന സംശയത്തിലാണ് റെയില്‍ വേ പോലീസ്.

---- facebook comment plugin here -----

Latest