Career Notification
സുപ്രീം കോടതിയിൽ 250 ജൂനിയർ അസ്സിസ്റ്റന്റ്
കേരളത്തിലും പരീക്ഷയെഴുതാം
സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അസ്സിസ്റ്റന്റ് തസ്തികയിലെ 250 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കാണ് അവസരം.
ശമ്പളം: 35,400 രൂപയും മറ്റ് അലവൻസുകളും.
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, മിനുട്ടിൽ 35 വാക്ക് കന്പ്യൂട്ടർ ടൈപ്പിംഗ് സ്‌പീഡ്, കന്പ്യൂട്ടർ പ്രാവീണ്യം.
പ്രായം: 18-30 വയസ്സ്.
തിരഞ്ഞെടുപ്പ്
കന്പ്യൂട്ടർ മാതൃകയിലുള്ള പരീക്ഷ, കന്പ്യൂട്ടർ ടൈപ്പിംഗ് സ്‌പീഡ് ടെസ്റ്റ് (ഇംഗ്ലീഷ്), വിവരണാത്മക എഴുത്തുപരീക്ഷ, അഭിമുഖം എന്നിങ്ങനെ നാല് ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒബ്‌ജക്ടീവ് മാതൃകയിലുള്ള പരീക്ഷ നൂറ് മാർക്കിനായിരിക്കും. മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലുള്ള ചോദ്യങ്ങളടങ്ങിയ പരീക്ഷക്ക് ഒന്നരമണിക്കൂറായിരിക്കും സമയം. നൂറ് ചോദ്യമുണ്ടാകും. ജനറൽ ഇംഗ്ലീഷ്, ജനറൽ ആപ്റ്റിറ്റ്യൂഡ്, ജനറൽ നോളജ്, ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ, ജുഡീഷ്യറി, സുപ്രീം കോർട്ട് റൂൾസ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. നവംബർ 20നായിരിക്കും ഒബ്‌ജക്ടീവ് ടൈപ്പ് പരീക്ഷ നടത്തുക. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാകും.
അപേക്ഷ: ഓൺലൈനായി നാളെ മുതൽ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഫോട്ടോയും ഒപ്പും പത്താംക്ലാസ്സ്, പന്ത്രണ്ടാംക്ലാസ്സ്, ബിരുദ സർട്ടിഫിക്കറ്റുകളും സംവരണം തെളിയിക്കുന്ന (ആവശ്യമുള്ളവർ) സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://www.sci. gov.in സന്ദർശിക്കുക. അവസാന തീയതി ഈ മാസം 28 ന് രാത്രി 11.55 വരെ.
Content Highlights:
The Supreme Court of India has invited online applications for 250 Junior Court Assistant vacancies. Candidates with a degree and typing proficiency aged 18-30 can apply online at sci.gov.in. The selection includes a computer test, typing exam, descriptive test, and interview before October 28.



