Connect with us

From the print

യൂത്ത് ലീഗ്: മുഈനലി തങ്ങള്‍ക്കും മിസ്ഹബിനും സാധ്യത; സംസ്ഥാന കൗണ്‍സില്‍ ഡിസംബര്‍ 13ന്

350 അംഗ കൗണ്‍സില്‍ യോഗം കോഴിക്കോട്ട് വെച്ചാണ് ചേരുക.

Published

|

Last Updated

കോഴിക്കോട് | മുസ്ലിം യൂത്ത് ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റി ഡിസംബര്‍ 13ന് നിലവി ല്‍ വരും. 350 അംഗ കൗണ്‍സില്‍ യോഗം കോഴിക്കോട്ട് വെച്ചാണ് ചേരുക. ഡിസംബര്‍ ആറിന് കൗണ്‍സില്‍ നടത്താന്‍ ധാരണയായിരുന്നുവെങ്കിലും മുതിര്‍ന്ന ലീഗ് നേതാക്കള്‍ക്ക് ദുബൈ കെ എം സി സിയുടെ പരിപാടിയില്‍ സംബന്ധിക്കേണ്ടതുള്ളതിനാല്‍ 13ലേക്ക് മാറ്റിയെന്നാണ് വിശദീകരണം. ഈ മാസം എട്ടിനാണ് യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം എറണാകുളത്ത് വെച്ച് നടന്നത്. സമ്മേളനത്തിന് ശേഷം സംസ്ഥാന കൗണ്‍സില്‍ അനന്തമായി നീളുന്നത് വിമര്‍ശത്തിനിടയാക്കുന്നുണ്ട്.

സംസ്ഥാന പ്രസിഡന്റായി പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്ക് തന്നെയാണ് പ്രാമുഖ്യം. മുസ്‌ലിം ലീഗ് മുന്‍ പ്രസിഡന്റായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ മകനും മുസ്ലിം യൂത്ത് ലീഗിന്റെ ദേശീയ വൈസ് പ്രസിഡന്റുമാണ്. എം എസ് എഫ് ദേശീയ പ്രസിഡന്റ്അഹ്മദ് സാജുവിനെ സംസ്ഥാന പ്രസിഡന്റാക്കണമെന്ന അഭിപ്രായവുമുണ്ട്. പി കെ നവാസ് എം എല്‍ എയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യമുണ്ടെങ്കിലും ഒരാള്‍ക്ക് ഒരു പദവിയെന്ന വ്യവസ്ഥ തിരിച്ചടിയാകും.

സംസ്ഥാന ജനറല്‍ സെക്രട്ടറിയായി എം എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റും സ്ഥാനമൊഴിഞ്ഞ യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ മിസ്ഹബ് കീഴരിയൂരിനെയാണ് പ്രധാനമായും പരിഗണിക്കുന്നത്. പ്രസിഡന്റ്മലപ്പുറം ജില്ലയില്‍ നിന്നാകുമ്പോള്‍ കോഴിക്കോട്ട് നിന്നുള്ള മിസ്ഹബിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കണ്ണൂര്‍ സ്വദേശിയായ സി കെ നജാഫിനെ ട്രഷറര്‍ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്.

Content Highlights: Mueen Ali Shihab Thangal and Mishab Keezhaleri are among the key contenders in discussions ahead of the Muslim Youth League state council meeting. Party leaders are holding consensus talks to finalize the upcoming state leadership lineup. Observers are watching how factional balances and organizational priorities shape the final decision.

 

 

Latest