National
കൊളിജിയം ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു; സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി
മൂന്നു ജഡ്ജിമാര്‍ കൂടി വരുന്നതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 37 ആയി ഉയര്‍ന്നു.
ന്യൂഡല്‍ഹി | സുപ്രീംകോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി നിയമിതരായി. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാള്‍, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അപരേഷ് കുമാര്‍ സിങ് എന്നിവരാണ് പുതിയ ജഡ്ജിമാര്‍
ഇവരുടെ നിയമനം സംബന്ധിച്ച സുപ്രീംകോടതി കൊളിജിയം ശിപാര്‍ശ രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ 28 നാണ് ഇതുസംബന്ധിച്ച ശിപാര്‍ശ കേന്ദ്ര നിയമമന്ത്രാലയത്തിന് കൈമാറിയിരുന്നത്.മൂന്നു ജഡ്ജിമാര്‍ കൂടി വരുന്നതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 37 ആയി ഉയര്‍ന്നു. 38 ജഡ്ജിമാരാണ് സുപ്രീംകോടതിയുടെ പൂര്‍ണ അംഗബലം.
Content Highlights: Three new judges have been appointed to the Supreme Court following presidential approval. Chief Justices Sunita Agarwal, D K Upadhyaya, and Aparesh Kumar Singh were elevated based on the Collegium recommendation. With these appointments, the working strength of the apex court has risen to 37.





