Connect with us

supreme court collegium

സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ: നാളെ തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍

സുപ്രീം കോടതി കൊളീജിയത്തിന്റെ 44 ശുപാര്‍ശകളില്‍ നാളെ തന്നെ തീരുമാനമാകും

Published

|

Last Updated

ന്യൂഡല്‍ഹി| ഹൈക്കോടതികളിലെ ഉള്‍പ്പടെ ജഡ്ജി നിയമനത്തിനായുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ 44 ശുപാര്‍ശകളില്‍ നാളെ തന്നെ തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. കൊളിജീയം നല്‍കിയ 104 ശുപാര്‍ശകളില്‍ ഇതുവരെ തീരുമാനം വന്നിട്ടില്ല. ഇതില്‍ 44 എണ്ണത്തിലാണ് നാളെ തീരുമാനമെടുക്കുക.

മറ്റു ശുപാര്‍ശകളില്‍ ഉടനടി തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. കൊളീജിയം ശുപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കൊളീജിയം ശുപാര്‍ശകള്‍ വൈകുന്നതില്‍ ആവര്‍ത്തിച്ച് സുപ്രീം കോടതി അതൃപ്തി അറിയിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest