Connect with us

Kerala

വേനല്‍ മഴ ശക്തം;ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

കേന്ദ്ര കാലാവസ്ഥ വകുപ്പ് മെയ് 12 വരെയാണ് വേനല്‍ മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വേനല്‍ മഴ ശക്തമായ സാഹചര്യത്തില്‍ ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മെയ് 12 വരെയാണ് വേനല്‍ മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നു പറയുന്നത്.ഇന്നലെ രാത്രി വൈകിയും പല ജില്ലകളിലും മഴ ലഭിച്ചു.

മധ്യ, തെക്കന്‍ കേരളത്തിലാണ് മഴ ശക്തമാകാന്‍ സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നും നിര്‍ദേശമുണ്ട്.

 

 

Latest