Connect with us

Kerala

വിവാഹ വാഗ്ദാനം നല്‍കി രണ്ട് യുവതികളെക്കൂടി സുകാന്ത് ചൂഷണം ചെയ്തു; റിമാന്‍ഡ് റിപ്പോര്‍ട്ട്

ഇവരില്‍നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിന് തെളിവുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

|

Last Updated

കൊച്ചി|തിരുവനന്തപുരത്ത് വനിതാ ഐബി ഉദ്യോഗസ്ഥയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി സുകാന്ത് സുരേഷിനെതിരെയുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സുകാന്ത് സുരേഷ് വിവാഹ വാഗ്ദാനം നല്‍കി രണ്ട് യുവതികളെക്കൂടി പീഡിപ്പിച്ചിരുന്നു. ഇവരില്‍നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിന് തെളിവുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സഹപ്രവര്‍ത്തകയായിരുന്ന യുവതി, സുകാന്തിനൊപ്പം ജയ്പൂരില്‍ ഐഎഎസ് പരീക്ഷാ പരിശീലനത്തിന് ഉണ്ടായിരുന്ന മറ്റൊരു യുവതി എന്നിവരെയാണ് ശാരീരികമായും സാമ്പത്തികമായും സുകാന്ത് ചൂഷണം ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അറസ്റ്റിലായ സുകാന്തിനെ ജൂണ്‍ പത്തു വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച അമ്മാവന്‍ മോഹനനെ കേസില്‍ രണ്ടാം പ്രതിയായി ചേര്‍ത്തിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest