Connect with us

Kerala

മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തില്‍ സുധാകരന്‍ ജാഗ്രത പാലിക്കണമായിരുന്നു: ബെന്നി ബെഹനാന്‍ എംപി

മോന്‍സന്‍ മാവുങ്കല്‍ അന്താരാഷ്ട്ര തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ്

Published

|

Last Updated

കൊച്ചി | മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധപ്പെട്ട വിവാദത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ ബെന്നി ബെഹനാന്‍ എംപി രംഗത്ത്. ഇത്തരക്കാരുമായുള്ള ബന്ധത്തില്‍ സുധാകരന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് ബെന്നി മാധ്യമങ്ങളോട് പ്രതികരിച്ചു.

മോന്‍സണ്‍ മാവുങ്കല്‍ അന്താരാഷ്ട്ര തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ്. മോന്‍സന്റേത് വെറും പണമിടപാടല്ലെന്നാണ് ഇതിനോടകം തെളിയുന്നത്. വിഷയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ സമഗ്രാന്വേഷണം നടത്തണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.