sys kannur
എസ് വൈ എസ് പ്ലാറ്റിയൂണ്‍ അസംബ്ലി വിജയിപ്പിക്കുക : എസ് എസ് എഫ്
പ്ലാറ്റിയൂണ്‍ അസംബ്ലി അനുബന്ധമായി നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമാവണം

കണ്ണൂര്‍ | ‘ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ ഈ മാസം 19 ന് കണ്ണൂരില്‍ നടക്കുന്ന എസ് വൈ എസ് ജില്ലാ പ്ലാറ്റിയൂണ്‍ അസംബ്ലി വിജയിപ്പിക്കണമെന്ന് എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.
പ്ലാറ്റിയൂണ്‍ അസംബ്ലി അനുബന്ധമായി നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമായി ഉണ്ടാകണമെന്നും പൊതുസമ്മേളനത്തിലും റാലിയിലും പങ്കെടുക്കാന്‍ യൂനിറ്റുകളില്‍ നിന്ന് എല്ലാ പ്രവര്‍ത്തകരും കണ്ണൂരില്‍ എത്തണമെന്നും നേതാക്കള്‍ അറിയിച്ചു. സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഹമ്മദ് മുനവ്വിര്‍ അമാനി അധ്യക്ഷത വഹിച്ചു. ടി പി സൈഫുദ്ദീന്‍, ബി എ മുഹമ്മദ് അജീര്‍ സഖാഫി, സാലിം പാമ്പുരുത്തി തുടങ്ങിയവര്‍ പങ്കെടുത്തു.
---- facebook comment plugin here -----