Connect with us

Education

മൂല്യങ്ങള്‍ കൂടി ശീലിക്കുന്നതാവണം പഠനകാലം: കാന്തപുരം

മര്‍കസ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് കൗണ്‍സിലിന് (മിസ്‌ക്) കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ 2026-27 അധ്യയന വര്‍ഷത്തെ പഠനാരംഭം 'ബസ്മല' ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കാന്തപുരം.

Published

|

Last Updated

മര്‍കസ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് കൗണ്‍സില്‍ സ്ഥാപനങ്ങളുടെ പഠനാരംഭം സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദ് നിര്‍വഹിക്കുന്നു.

കോഴിക്കോട് | അറിവ് നേടുക എന്ന ലക്ഷ്യത്തില്‍ പഠിക്കുന്നതിനൊപ്പം ജീവിത മൂല്യങ്ങളും അച്ചടക്കവും ശീലിക്കാന്‍ കൂടിയുള്ള അവസരമായി വിദ്യാര്‍ഥികാലം ഉപയോഗപ്പെടുത്തണമെന്ന് ജാമിഅ മര്‍കസ് ഫൗണ്ടര്‍ ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. അറിവിനൊപ്പം മാതൃകാപരമായ ജീവിതം നയിച്ചാല്‍ മാത്രമേ അവ സമൂഹത്തില്‍ പ്രസരിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ വ്യക്തിജീവിതം ചിട്ടപ്പെടുത്താന്‍ പഠനകാലത്ത് ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും ഉസ്താദ് പറഞ്ഞു.

മര്‍കസ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് കൗണ്‍സിലിന് (മിസ്‌ക്) കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ 2026-27 അധ്യയന വര്‍ഷത്തെ പഠനാരംഭം ‘ബസ്മല’ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശ്വപ്രസിദ്ധ കര്‍മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈനിന്റെ ആദ്യഭാഗം ചൊല്ലിക്കൊടുത്താണ് ഉസ്താദ് പഠനാരംഭം നിര്‍വഹിച്ചത്.

ജാമിഅ മര്‍കസ് നേരിട്ട് നടത്തുന്നതും അക്കാദമിക് സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നതുമായ വിവിധ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് സംഗമത്തില്‍ പങ്കെടുത്തത്. ചടങ്ങില്‍ ജാമിഅ ചാന്‍സലര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗങ്ങളും മര്‍കസ് മുദരിസുമാരുമായ വി പി എം ഫൈസി വില്യാപ്പള്ളി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍ പ്രസംഗിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, ബഷീര്‍ സഖാഫി കൈപ്പുറം തുടങ്ങിയ വിവിധ സ്ഥാപന മേധാവികളും പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.

 

 

 

---- facebook comment plugin here -----

Latest