National
ഇന്ത്യക്കാരിൽ ഇരുമ്പിന്റെയും കാൽസ്യത്തിന്റെയും ഫോളേറ്റിന്റെയും അംശം കുറവാണെന്ന് പഠനം
ദി ലാൻ സെറ്റ് ഗ്ലോബൽ ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

ഇന്ത്യയിലെ ഭൂരിഭാഗം ആളുകളിലും സ്ത്രീപുരുഷ പ്രായവ്യത്യാസമില്ലാതെ ഇരുമ്പിന്റെയും കാൽസ്യത്തിന്റെയും ഫോളേറ്റിന്റെയും അംശം കുറവാണെന്ന് ഒരു പഠനം കണ്ടെത്തിയിരിക്കുന്നു. ദി ലാൻ സെറ്റ് ഗ്ലോബൽ ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ പഠനത്തിൽ പറയുന്നത് ഇന്ത്യയിലെ എല്ലാ പ്രായത്തിലുള്ള ആളുകളും അതായത് പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവരും ഇരുമ്പ് കാൽസ്യം ഫോളേറ്റ് എന്നിവ ഉൾപ്പെടെ ആരോഗ്യത്തിന് നിർണായകമായ മൈക്രോ ന്യൂട്രിയന്റുകളുടെ അഭാവത്തിൽ അല്ലെങ്കിൽ അപര്യാപ്തമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്.
യുഎസിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഉൾപ്പെടെയുള്ള ഒരു അന്താരാഷ്ട്രസംഘം പറയുന്നത് അനുസരിച്ച് 185 രാജ്യങ്ങളിലായി 15 മൈക്രോ ന്യൂട്രിയന്റുകളുടെ അപര്യാപ്തത നേരിടുന്ന ഒരുപാട് ആളുകൾ കഴിയുന്നുണ്ട് .
ലോകമെമ്പാടുമുള്ള ഏതാണ്ട് 70% അല്ലെങ്കിൽ 5 ബില്യണിൽ അധികമാളുകൾ ആവശ്യത്തിന് അയഡിൻ, വിറ്റാമിൻ ഇ,കാൽസ്യം എന്നിവ കഴിക്കുന്നില്ലെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ആളുകളുടെ അളവിൽ പുരുഷന്മാരെ അപേക്ഷിച്ച് എല്ലാ രാജ്യത്തും ഓരോരോ പ്രായ പരിധിയിൽ ആയി ഒരുപാട് സ്ത്രീകൾ അയഡിൻ, വിറ്റാമിൻ ബി 12,ഇരുമ്പ് എന്നിവയുടെ അപര്യാപ്തതയിൽ കഴിയുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തം അല്ല. ഇന്ത്യയിൽ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ സ്ത്രീകൾ അയഡിൻ അപര്യാപ്തരായി കഴിയുന്നുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ 10 വർഷത്തെ ഡാറ്റയാണ് ഗവേഷകർ വിശകലനം ചെയ്തത്. 10 മുതൽ 30 വയസ്സ് വരെ പ്രായമുള്ള പുരുഷന്മാരും സ്ത്രീകളും കാൽസ്യത്തിന്റെ അളവിൽ വളരെ പിറകിലാണെന്നും ഇന്ത്യയുടെ കാര്യത്തിൽ ദക്ഷിണേന്ത്യയിലാണ് ഇത് ഏറ്റവും കൂടുതൽ എന്നും പഠനം വെളിപ്പെടുത്തുന്നു.