Connect with us

Kozhikode

എജ്യു കിറ്റ് വിതരണം ചെയ്ത് മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍

നൂറാംതോട് എ എം എല്‍ പി സ്‌കൂളിലെ 135 വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മുഴുവന്‍ പഠനോപകരണങ്ങളും എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ തയ്യാറാക്കിയിരുന്നു.

Published

|

Last Updated

നൂറാംതോട് എ എം എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണം എന്‍ എസ് എസ് സ്റ്റേറ്റ് ഓഫീസര്‍ ഡോ. എ അന്‍സാര്‍ ഉദ്ഘാടനം ചെയ്യുന്നു.

അടിവാരം | പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ നൂറാംതോട് എ എം എല്‍ പി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ ഒരുക്കി മര്‍കസ് ലോ കോളജ് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍. സ്‌കൂളില്‍ നടന്ന എജ്യു കിറ്റ് വിതരണ ഉദ്ഘാടനം എന്‍ എസ് എസ് സ്റ്റേറ്റ് ഓഫീസര്‍ ഡോ. എ അന്‍സാര്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ എസ് എസ് നടത്തിവരുന്ന പഠനോപകരണ വിതരണം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ആശ്വാസമാണെന്നും മര്‍കസും അതിന്റെ സാരഥി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ സജീവമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്‌കൂളിലെ 135 വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മുഴുവന്‍ പഠനോപകരണങ്ങളും എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ തയ്യാറാക്കിയിരുന്നു. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് ലോ കോളജ് ജോയിന്റ് ഡയറക്ടര്‍ ഡോ. സി അബ്ദുല്‍ സമദ്, അഹമ്മദ് രിഫായി, ഡിറ്റക്സ് ജോര്‍ജ്, സൈനുല്‍ ആബിദ് സഖാഫി പ്രസംഗിച്ചു. മര്‍കസ് ലോ കോളജ് പ്രോഗ്രാം ഓഫീസര്‍ ഇബ്‌റാഹീം മുണ്ടക്കല്‍ സ്വാഗതവും സഹല്‍ കഞ്ഞിപ്പുഴ നന്ദിയും പറഞ്ഞു.

 

 

---- facebook comment plugin here -----

Latest