Uae
ശൈഖ് ഖാലിദ് മോദിയുമായി കൂടിക്കാഴ്ച നടത്തി
നിർമിത ബുദ്ധി മേഖലയിൽ സഹകരണം ശക്തമാക്കാൻ യു എ ഇയും ഇന്ത്യയും
അബൂദബി|അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് നഹ്്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് അവസാനിക്കുന്ന ആഗോള എ ഐ ഇംപാക്ട് ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സാങ്കേതിക മേഖലയിലെ പുതിയ സഹകരണങ്ങളും ചർച്ചയായി. നിർമിത ബുദ്ധി (എ ഐ) ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളിൽ ഇന്ത്യയും യു എ ഇയും വിശ്വസ്ത പങ്കാളികളാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
നേരത്തെ വിമാനത്താവളത്തിലെത്തിയ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് നഹ്്യാനെ ഇന്ത്യൻ ഗ്രാമവികസന വാർത്താവിനിമയ സഹമന്ത്രി ചന്ദ്രശേഖർ ഭീംസാനി സ്വീകരിച്ചു. അഡ്വാൻസ്ഡ് ടെക്‌നോളജിയിൽ ഇന്ത്യയും യു എ ഇയും തമ്മിലുള്ള ദൃഢമായ ബന്ധത്തെ എടുത്തു കാട്ടുന്നതാണ് ഈ കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.



