Connect with us

National

ആഗോള എ ഐ ഉച്ചകോടിയിൽ ശൈഖ് ഖാലിദ് പങ്കെടുത്തു

നിർമിത ബുദ്ധി മേഖലയിൽ അന്താരാഷ്ട്ര സഹകരണം ശക്തമാക്കാൻ റോഡ് മാപ്പ്

Published

|

Last Updated

ന്യൂഡൽഹി|ഇന്ത്യയിൽ നടന്ന ആഗോള എ ഐ ഇംപാക്ട് ഉച്ചകോടിയിൽ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ പങ്കെടുത്തു. പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാനെ പ്രതിനിധീകരിച്ച് ആണ് അദ്ദേഹം സമ്മിറ്റിനെത്തിയത്. നിർമിത ബുദ്ധി മേഖലയിലെ അന്താരാഷ്ട്ര പങ്കാളിത്തം വിപുലീകരിക്കുന്നതിനും സുരക്ഷിതമായ ഭരണസംവിധാനം ഉറപ്പാക്കുന്നതിനുമുള്ള ചർച്ചകളാണ് ഉച്ചകോടിയിൽ പ്രധാനമായും നടന്നത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച ഉച്ചകോടിയിൽ വിവിധ രാഷ്ട്രത്തലവന്മാർ, സാങ്കേതിക വിദഗ്ധർ, നിക്ഷേപകർ എന്നിവർ സംബന്ധിച്ചു. ആഗോള സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും എ ഐ സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.
എ ഐ ആപ്ലിക്കേഷനുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിലും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിലും യു എ ഇ വഹിക്കുന്ന പങ്കിനെ ഉച്ചകോടിയിൽ ശൈഖ് ഖാലിദ് അടിവരയിട്ടു.

ഉച്ചകോടിയുടെ ഭാഗമായി നടന്ന ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യോഗത്തിൽ 58 അംഗരാജ്യങ്ങൾ പങ്കെടുത്തു. ഉത്തരവാദിത്തമുള്ള എ ഐ ഗവേഷണത്തിനും നയരൂപീകരണത്തിനുമായി സംയുക്ത പ്രസ്താവനയിലൂടെ ഒരു ആഗോള റോഡ്മാപ്പിന് രാജ്യങ്ങൾ അംഗീകാരം നൽകി. വികസിത രാജ്യങ്ങളും വളർന്നുവരുന്ന വിപണികളും തമ്മിലുള്ള സാങ്കേതിക വിടവ് നികത്തേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി.

 

 

---- facebook comment plugin here -----

Latest