Connect with us

Kozhikode

മലപുറം എല്‍ പി സ്‌കൂള്‍ ഡിജിറ്റലൈസ് ചെയ്ത് നല്‍കി മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍

എന്‍ എസ് എസ് യൂണിറ്റിന്റെ 'ഇ-ജ്ഞാന്‍ അഭിയാന്‍ 2.0' പദ്ധതിയുടെ ഭാഗമായാണ് ഡിജിറ്റലൈസ് ചെയ്തത്

Published

|

Last Updated

താമരശ്ശേരി |  പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ സമഗ്ര ഡിജിറ്റലൈസേഷന്‍ ലക്ഷ്യമാക്കി മര്‍കസ് ലോ കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മലപുറം ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ (ജി എം എല്‍ പി സ്‌കൂള്‍) ഡിജിറ്റലൈസ് ചെയ്തു. ‘ഇ-ജ്ഞാന്‍ അഭിയാന്‍ 2.0’ എന്ന പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ഈ സംരംഭം സ്‌കൂളിലെ പഠനപരിസരം സാങ്കേതികമായി സമ്പന്നമാക്കുന്നതാണ്.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മര്‍കസ് ലോ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സി. അബ്ദുല്‍ സമദ് നിര്‍വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് അബ്ദുല്‍ റഷീദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി കെ ഇബ്രാഹിം ആമുഖപ്രഭാഷണം നടത്തി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നുസ്ഹത്ത് മുഖ്യാതിഥിയായി. പി ടി എ ഭാരവാഹികളായ മുഹമ്മദ്, അബ്ദുറഷീദ്, ലോ കോളേജ് എന്‍ എസ് എസ് യൂണിറ്റ് വളണ്ടിയര്‍ സെക്രട്ടറി ജുമൈലത്ത് കാസര്‍കോട് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റെജി സ്വാഗതവും റീന ടീച്ചര്‍ നന്ദിയും പറഞ്ഞു.

 

Latest