Connect with us

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: എ പത്മകുമാറിന്റെ ജാമ്യ ഹരജിയില്‍ ഇന്ന് വിധി

കേസില്‍ റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായത് ചൂണ്ടിക്കാട്ടിയാണ് പത്മകുമാര്‍ ജാമ്യ ഹരജി സമര്‍പ്പിച്ചത്

Published

|

Last Updated

കൊല്ലം| ശബരിമല സ്വര്‍ണ്ണക്കൊള്ളകേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യഹരജിയില്‍ ഇന്ന് വിധി. കൊല്ലം വിജിലന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയാനായി ഇന്നത്തേക്ക് മാറ്റിയതാണ്.

കട്ടിളപ്പാളി കേസില്‍ റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായത് ചൂണ്ടിക്കാട്ടിയാണ് പത്മകുമാര്‍ ജാമ്യ ഹരജി സമര്‍പ്പിച്ചത്. കേസില്‍ പത്മകുമാറിന് ഇന്ന് സ്വാഭാവിക ജാമ്യം അനുവദിച്ചേക്കും. എന്നാല്‍ ജാമ്യം ലഭിച്ചാലും ദ്വാരപാലക കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ ഉടന്‍ ജയില്‍ മോചിതനാകാന്‍ കഴിയില്ല.

2025 നവംബര്‍ 20 നാണ് സ്വര്‍ണക്കൊള്ള കേസില്‍ പത്മകുമാര്‍ അറസ്റ്റിലാകുന്നത്. കട്ടിളപ്പാളി കേസിലായിരുന്നു ആദ്യ അറസ്റ്റ്. റിമാന്‍ഡില്‍ കഴിയവേ ദ്വാരപാലക ശില്പ കേസിലും എസ്‌ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, എന്‍ വാസു എന്നിവര്‍ സ്വാഭാവിക ജാമ്യം നേടി ജയിലില്‍ നിന്നും പുറത്തിറങ്ങിയിരുന്നു.

 

Latest