Kerala
എം ഇ എസ് കോളേജിലെ വിദ്യാര്‍ഥികള്‍ തമ്മിലടിച്ചു; ദൃശ്യങ്ങള്‍ പുറത്തു
രണ്ടാം വര്‍ഷ വിദ്യാര്‍ഥികളും മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്

കോഴിക്കോട് | കളന്‍തോട് എം ഇ എസ് കോളേജിലെ വിദ്യാര്‍ഥികള്‍ തമ്മിലടിച്ചു. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളും മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.
വെള്ളിയാഴ്ചയാണ് കോളേജ് പരിസരത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിവരമറിഞ്ഞെത്തിയ പോലീസ് വിദ്യാര്‍ഥികളെ ലാത്തി വീശി ഓടിക്കുന്നതും ഇതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നിലത്ത് വീഴുന്നതും വീഡിയോയില്‍ കാണാം. കോളേജ് ഗ്രൌണ്ടിലൂടെ ഓടിയ വിദ്യാര്‍ഥികളെ വനിത പൊലീസ് അടക്കമുള്ള സംഘമാണ് ഓടിച്ചത്.
രണ്ടാഴ്ച മുമ്പും കോളേജില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ജൂനിയല്‍ വിദ്യാര്‍ഥിയെ മൂന്നാം വര്‍ല്‍ ബിരുദ വിദ്യാര്‍ഥി റാഗിംഗ് ചെയ്‌തെന്നാരോപിച്ചായിരുന്നു സംഘര്‍ഷം. മര്‍ദനമേറ്റ രണ്ടാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് മിന്‍ഹാജ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ആഴ്ചയുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് വെള്ളിയാഴ്ച ഉണ്ടായതെന്നാണ് വിവരം.