Kerala
തിരുവനന്തപുരത്ത് ഫുട്പാത്തിലൂടെ നടന്നുപോകവെ മരക്കൊമ്പ് ഒടിഞ്ഞുവീണു; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന് സമീപത്താണ് സംഭവം
തിരുവനന്തപുരം| തിരുവനന്തപുരത്ത് ഫുട്പാത്തിലൂടെ നടന്നുപോകുമ്പോള്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്കേറ്റു. ലക്ഷ്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനിയായ ശ്രേയയ്ക്കാണ് (18) പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശ്രേയയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. ശ്രേയ സ്പെന്‍സര്‍ ജംഗ്ഷനിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോകാന്‍ പാളയത്ത് ബസിറങ്ങി യൂണിവേഴ്‌സിറ്റി കോളജിന് മുന്‍വശത്തെ ഫുട്പാത്തിലൂടെ നടന്നു വരികയായിരുന്നു . ഈ സമയത്ത് അപ്രതീക്ഷിതമായി മരക്കൊമ്പ് ഒടിഞ്ഞ് ശ്രേയയുടെ തലയിലേക്ക് വീഴുകയായിരുന്നു.
ഇതിന്റെ ആഘാതത്തില്‍ ശ്രേയ ഫുട്പാത്തിലേക്ക് തലയിടിച്ചു വീണു. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജ് ആശിപത്രിയിലേക്ക് മാറ്റി.
Content Highlights:
An eighteen year old student named Shreya was seriously injured when a tree branch fell on her head near University College in Thiruvananthapuram. The accident occurred while she was walking along the footpath toward her coaching institute near Spencer Junction. She was immediately rushed to the General Hospital and later shifted to the Medical College Hospital due to the severity of her head injuries.







