Kerala
നവകേരള യാത്രക്കിടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ്; തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി
ക്രൈംബ്രാഞ്ച് ഓഫീസിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്.
തിരുവനന്തപുരം| നവകേരള യാത്രക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. ക്രൈംബ്രാഞ്ച് ഓഫീസിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. പ്രതികളെ തിരിച്ചറിഞ്ഞതായി എഡി തോമസ് എംഎല്‍എ, അജയ് ജുവല്‍ കുര്യാക്കോസ്, ഒന്നാം സാക്ഷി ജോജി എന്നിവര്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍ അക്രമിക്കാന്‍ ഉപയോഗിച്ച ലാത്തി ഇതുവരെ കണ്ടെത്തിയിട്ടില്ല. ലാത്തി സറണ്ടര്‍ ചെയ്തുവെന്ന പ്രതിഭാഗത്തിന്റെ വാദം കള്ളമാണെന്നും എഡി തോമസ് എംഎല്‍എ പറഞ്ഞു.ലാത്തി സറണ്ടര്‍ ചെയ്തുവെന്ന് പ്രതിഭാഗം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ആയുധം എവിടെ നിന്ന് സംഘടിപ്പിച്ചുവെന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രതികള്‍ മറുപടി നല്‍കിയിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാനും സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പ്രതികളും നേരത്തെ ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
Content Highlights:
The identification parade for the case involving the former chief minister’s gunman assaulting Youth Congress workers has been completed at the Crime Branch office. Witnesses including AD Thomas MLA confirmed they identified the accused officials. The MLA alleged that the defense misled the court regarding the surrender of the weapons used.







