Connect with us

Kerala

'റിപോര്‍ട്ട് കിട്ടിയാല്‍ അത് മന്ത്രിയെ അറിയിക്കേണ്ടതാണ്'; നിപ സ്ഥിരീകരണ വിവാദത്തില്‍ കലക്ടറെ കുറ്റപ്പെടുത്തി കെ മുരളീധരന്‍

പുതിയ കലക്ടറായതിനാല്‍ പരിചയക്കുറവ് ഉണ്ടായിട്ടുണ്ട്. തന്റെ വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് ജില്ലാ കലക്ടര്‍ കാര്യങ്ങള്‍ അറിയിച്ചതെന്നും മന്ത്രി.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട്ടുകാരന് നിപ സ്ഥിരീകരിച്ചു കൊണ്ട് പൂനെ വൈറോളജി ലാബില്‍ നിന്ന് ഫലം വന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയും കോഴിക്കോട് ജില്ലാ കലക്ടറുമായുള്ള ആശയക്കുഴപ്പം തുടരുന്നു. പൂനെയില്‍ നിന്ന് ഫലം വന്നിട്ടില്ലെന്ന് താന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതില്‍ വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍ രംഗത്തെത്തി.

വാര്‍ത്താ സമ്മേളനം നടത്തുന്നതിനു മുമ്പ് വൈകിട്ട് അഞ്ചോടെ ജില്ലാ കലക്ടര്‍ മാധവിക്കുട്ടിയുമായി സംസാരിച്ചിരുന്നുവെന്നും അതുവരെ പൂനെ വൈറോളജി ലാബില്‍ നിന്ന് നിപ ബാധ സ്ഥിരീകരിച്ചതായി റിപോര്‍ട്ട് വന്നിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് കിട്ടിയാല്‍ അത് മന്ത്രിയെ അറിയിക്കേണ്ടതാണ്. എന്നാല്‍ പുതിയ കലക്ടറായതിനാല്‍ പരിചയക്കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്. തന്റെ വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് ജില്ലാ കലക്ടര്‍ കാര്യങ്ങള്‍ അറിയിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഉച്ചക്ക് തന്നെ രോഗബാധ സ്ഥിരീകരിച്ചു കൊണ്ടുള്ള റിപോര്‍ട്ട് വന്നിരുന്നുവെന്നാണ് ഇന്നലെ ജില്ലാ കലക്ടര്‍ പറഞ്ഞത്. എന്നാല്‍, പൂനെയില്‍ നിന്നുള്ള ഫലം വന്നില്ലെന്നാണ് വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചത്.

 

Latest