Connect with us

Editors Pick

ടാറ്റ സിയറ ഇവി ജൂൺ 30 ന് ഇന്ത്യയിൽ അവതരിപ്പിക്കും

ഡിജിറ്റൽ ഡിസ്‌പ്ലേകൾ, പനോരമിക് സൺറൂഫ്, കണക്റ്റഡ് കാർ ഫീച്ചറുകൾ, ലെവൽ 2 എ ഡി എ എസ് (ADAS) സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടെയുള്ള ആധുനിക സൌകര്യങ്ങൾ വാഹനത്തിൽ ഉണ്ടായിരിക്കും.

Published

|

Last Updated

മുംബൈ | പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌ യു വി ആയ ടാറ്റ സിയറ ഇവി ജൂൺ 30 ന് പുറത്തിറക്കാൻ ഒരുങ്ങുന്നു. അടുത്തിടെ പുതിയ ടിയാഗോ ശ്രേണി വിപണിയിൽ എത്തിച്ചതിന് പിന്നാലെയാണ് ടാറ്റ തങ്ങളുടെ അടുത്ത വലിയ മോഡൽ അവതരിപ്പിക്കുന്നത്. ടാറ്റയുടെ ഇവി പോർട്ട്ഫോളിയോയിൽ കർവ് ഇവിക്കും ഹാരിയർ ഇവിക്കും ഇടയിലായിരിക്കും സിയറ ഇവിയുടെ സ്ഥാനം.

ടാറ്റ മോട്ടോഴ്സിന്റെ ആക്ട് ഇവി പ്ലസ് (Act.ev+) ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് സിയറ ഇവി നിർമിച്ചിരിക്കുന്നത്. റിയർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് (എ ഡബ്ല്യു ഡി) കോൺഫിഗറേഷനുകളിൽ ഈ വാഹനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാരിയർ ഇവിക്ക് ശേഷം എ ഡബ്ല്യു ഡി ശേഷിയോടെ പുറത്തിറങ്ങുന്ന ടാറ്റയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായിരിക്കും ഇത്. വേഗതയേറിയ ചാർജിംഗ്, നൂതന ഫീച്ചറുകൾ, ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറുകൾ എന്നിവയെല്ലാം ഈ പ്ലാറ്റ്ഫോം പിന്തുണയ്ക്കുന്നുണ്ട്.

പഴയ ഒറിജിനൽ സിയറ മോഡലിനോടുള്ള ആദരസൂചകമായി സിഗ്നേച്ചർ വ്രാപ്പ്എറൗണ്ട് റിയർ ഗ്ലാസ് ഏരിയ നിലനിർത്തിക്കൊണ്ടാണ് പുതിയ പതിപ്പും വരുന്നത്. കണക്റ്റഡ് എൽ ഇ ഡി ലൈറ്റിംഗ് ഘടകങ്ങൾ, അപ്‌റൈറ്റ് എസ്‌ യു വി സ്റ്റാൻസ്, എയറോ ഒപ്റ്റിമൈസ് ചെയ്ത അലോയ് വീലുകൾ എന്നിവയും ഇതിന്റെ ഡിസൈൻ സവിശേഷതകളാണ്.

ഡിജിറ്റൽ ഡിസ്‌പ്ലേകൾ, പനോരമിക് സൺറൂഫ്, കണക്റ്റഡ് കാർ ഫീച്ചറുകൾ, ലെവൽ 2 എ ഡി എ എസ് (ADAS) സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടെയുള്ള ആധുനിക സൌകര്യങ്ങൾ വാഹനത്തിൽ ഉണ്ടായിരിക്കും. 55kWh മുതൽ 65kWh വരെയുള്ള ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഈ എസ്‌ യു വി വരുന്നത്. ഒറ്റത്തവണ പൂർണ്ണമായി ചാർജ് ചെയ്താൽ 500 കിലോമീറ്റർ മുതൽ 550 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, മാരുതി സുസുക്കി ഇ വിറ്റാര, മഹിന്ദ്ര ബി ഇ 6 എന്നിവയോടായിരിക്കും സിയറ ഇവി മത്സരിക്കുക. എക്സ് ഷോറൂം വില ഏകദേശം 20 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് കണക്കാക്കുന്നത്.

Content Highlights

Tata Motors will unveil the production-ready Sierra EV on June 30. Built on Act.ev+ platform, it expects RWD and AWD options with a 55-65kWh battery giving 500-550km range. Positioned between Curvv EV and Harrier EV, it is estimated to cost between Rs 20-25 lakh.

Latest