Connect with us

National

വ്യവസായ-വാണിജ്യ ആവശ്യങ്ങള്‍ക്കായി റീട്ടെയില്‍ പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങുന്നതിന് വിലക്ക്; നിര്‍ണായക ഉത്തരവുമായി കേന്ദ്രം

താരതമ്യേന കുറഞ്ഞ വിലയാണെന്നത് മുതലെടുത്ത് വന്‍കിട ഉപഭോക്താക്കള്‍ റീട്ടെയില്‍ പമ്പുകളില്‍ നിന്ന് വന്‍തോതില്‍ ഇന്ധനം വാങ്ങുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്.

Published

|

Last Updated

ന്യൂഡല്‍ഹി | പെട്രോള്‍-ഡീസല്‍ വിതരണ മേഖലയില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. വ്യവസായ-വാണിജ്യ-സ്ഥാപന ആവശ്യങ്ങള്‍ക്കായി റീട്ടെയില്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നത് വിലക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇവര്‍ക്ക് ഇന്ധനം വാങ്ങാന്‍ പ്രത്യേക ബള്‍ക്ക് സപ്ലൈ സംവിധാനങ്ങള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

താരതമ്യേന കുറഞ്ഞ വിലയാണെന്നത് മുതലെടുത്ത് വന്‍കിട ഉപഭോക്താക്കള്‍ റീട്ടെയില്‍ പമ്പുകളില്‍ നിന്ന് വന്‍തോതില്‍ ഇന്ധനം വാങ്ങുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്.

നിലവില്‍ 90 ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആവശ്യമെങ്കില്‍ ഇത് നീട്ടാന്‍ സാധ്യതയുണ്ട്. റീട്ടെയില്‍, ബള്‍ക്ക് വിലകള്‍ തമ്മിലുള്ള വലിയ വ്യത്യാസം കാരണം വന്‍കിട ഉപഭോക്താക്കള്‍ റീട്ടെയില്‍ പമ്പുകളെ ആശ്രയിക്കുന്നത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്രോള്‍, ഡീസല്‍ വില്‍പനയില്‍ അസാധാരണ വര്‍ധനക്ക് കാരണമായതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

 

Latest