Kerala
തിരുവനന്തപുരം കല്ലമ്പലത്ത് തെരുവുനായ ആക്രമണം; വയോധികക്ക് പരുക്ക്
65കാരിയായ ഗിരിജ എന്ന സ്ത്രീക്കാണ് പരുക്കേറ്റത്. പനി ബാധിച്ച് കിടക്കുകയായിരുന്ന ഇവരെ നായ വീടിനകത്ത് കയറി കടിക്കുകയായിരുന്നു.
തിരുവനന്തപുരം | കല്ലമ്പലത്ത് വയോധികയെ തെരുവുനായ കടിച്ച് പരുക്കേല്‍പ്പിച്ചു. 65കാരിയായ ഗിരിജ എന്ന സ്ത്രീക്കാണ് പരുക്കേറ്റത്. പനി ബാധിച്ച് കിടക്കുകയായിരുന്ന ഇവരെ നായ വീടിനകത്ത് കയറി ആക്രമിക്കുകയായിരുന്നു. നായയെ ഓടിക്കാന്‍ ഗിരിജ ശ്രമിച്ചെങ്കിലും ഇതിനിടെ കൈയില്‍ കടിക്കുകയായിരുന്നു.
ഗിരിജയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലമ്പലം മേഖലയില്‍ മറ്റ് നാലുപേരെയും തെരുവുനായ ആക്രമിച്ചതായി വിവരമുണ്ട്. പ്രദേശത്തെ വളര്‍ത്ത് മൃഗങ്ങളെയും നായ ആക്രമിച്ചു. നായക്ക് പേവിഷബാധയുണ്ടോ എന്ന് സംശയമുണ്ട്.
ആക്രമിച്ച നായക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു നായയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
---- facebook comment plugin here -----

