Connect with us

Kerala

വയോധിക വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍

ഇടുക്കി കട്ടപ്പന അയ്യപ്പന്‍കോവില്‍ ആലടിക്കുന്ന് മൈലയ്ക്കല്‍ മേരിക്കുട്ടി ജോസഫ് (69) ആണ് മരിച്ചത്.

Published

|

Last Updated

കട്ടപ്പന | വയോധികയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.  ഇടുക്കി കട്ടപ്പന അയ്യപ്പന്‍കോവില്‍ ആലടിക്കുന്ന് മൈലയ്ക്കല്‍ മേരിക്കുട്ടി ജോസഫ് (69) ആണ് മരിച്ചത്. അടുക്കളയില്‍ തീകത്തിക്കുന്നതിനിടെ പൊള്ളലേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഉപ്പുതറ പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു.

മേരിക്കുട്ടിക്കൊപ്പം താമസിക്കുന്ന മകന്‍ ജെയ്സണ്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മൃതദേഹം അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ രണ്ടുപേരും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്.

അടുക്കളയിലെ കസേരയും മറ്റ് വീട്ടുപകരണങ്ങളും കത്തിനശിച്ച നിലയിലാണ്. ഭര്‍ത്താവ്: പരേതനായ എം വി ജോസഫ്. മറ്റ് മക്കള്‍: ജൂലിയ ജോസഫ്, ജയ്‌മോള്‍ ജോസഫ്. മരുമക്കള്‍: ഷാജി, റോയി.

Content Highlights:
An elderly woman was found dead with severe burn injuries inside her house under mysterious circumstances. Police officials reached the spot immediately after being informed by local residents. A detailed forensic and crime branch investigation has been launched to determine the cause of death.

 

Latest