Connect with us

Malappuram

വിപ്ലവ തെരുവിലെ സമര നക്ഷത്രങ്ങൾ; എസ് എസ് എഫ് നേതൃസംഗമം വ്യാഴാഴ്ച

സംഗമം വൈകിട്ട് നാലിന് പുത്തനത്താണിയിൽ

Published

|

Last Updated

കോട്ടക്കൽ | എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ‘വിപ്ലവ തെരുവിലെ നക്ഷത്രങ്ങൾ’ എന്ന പേരിൽ നേതൃ സംഗമം പുത്തനത്താണിയിൽ വ്യാഴാഴ്ച നടക്കും. സെക്ടർ, ഡിവിഷൻ ഘടകങ്ങളിലെ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി മാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന പ്രോഗ്രാമിൽ പരിശീലനം, അവതരണം, പ്രകടനം, ദൃശ്യവിഷ്കാരം, ചർച്ച തുടങ്ങിയവ നടക്കും.
വൈകുന്നേരം നാലിന് പുത്തനത്താണിയിൽ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രതിനിധികളുടെ പ്രകടനത്തോടെയാണ് സംഗമം ആരംഭിക്കുന്നത്. സംഗമം എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഫിർദൗസ് സഖാഫി കടവത്തൂർ ഉദ്ഘാടനം ചെയ്യും.
 ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ഹഫീള് അഹ്സനി അധ്യക്ഷത വഹിക്കും.  ജനറൽ സെക്രട്ടറി മുഹമ്മദ് സ്വാദിഖ്‌ തെന്നല, ജഹ്ഫർ ശാമിൽ ഇർഫാനി, അതീഖ് റഹ്മാൻ, മൻസൂർ പി സംസാരിക്കും. സെക്രട്ടറിമാരായ വി സിറാജുദ്ദീൻ അഡ്വ. അബ്ദുൽ മജീദ്, കെ എം അഷ്‌റഫ്‌ സഖാഫി, സാലീം സഖാഫി, അബൂബക്കർ, റഫീഖ് അഹ്സനി, ജാസിർ സംബന്ധിക്കും.