Kerala
ഓമല്ലൂരില്‍ നാല് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു
പത്തനംതിട്ട| ഓമല്ലൂരില്‍ മൂന്ന് വയസുകാരിയടക്കം നാല് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ ഉണ്ടെന്ന് സ്ഥിരീകരണം. മൃഗസംരക്ഷണവകുപ്പിന്റെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇന്നലെ രാവിലെ നടക്കാന്‍ ഇറങ്ങിയവരെ അടക്കം നായ ആക്രമിച്ചിരുന്നു. ആക്രമണത്തെ തുടര്‍ന്ന് നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു. പൈവള്ളി ഭാഗത്തേക്ക് എത്തിയ നായ ചരുവില്‍ പ്രതിഭയുടെ മകള്‍ മൂന്നുവയസുകാരി സുകന്യയെ കടിച്ച് മുറിവേല്‍പിച്ചു. കുട്ടിയുടെ കണ്ണിനും മുഖത്തുമാണ് നായയുടെ കടിയേറ്റത്. സുകന്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓമല്ലൂര്‍ പുത്തന്‍പീടിക സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി വികാരി റവ നിജോ ജോസ്, വലിയ വീട്ടില്‍ തെക്കേതില്‍ വിമല (70), കൊട്ടാരത്തില്‍ രാജന്‍ (65) എന്നിവര്‍ക്കും നായയുടെ കടിയേറ്റു. ഇവര്‍ക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സ നല്‍കി.
Content Highlights:
The Animal Husbandry Department has confirmed rabies in the stray dog that attacked four people in Omalloor, Pathanamthitta. A three-year-old girl named Sukanya suffered serious injuries to her face and eyes and is currently receiving treatment at Kottayam Medical College. Three others, including a parish priest, were also bitten and sought medical attention at Pathanamthitta General Hospital before the dog was killed by locals.







