Connect with us

Kerala

സംസ്ഥാന സ്‌കൂള്‍ കായികോത്സവം; ട്രിപ്പിള്‍ സ്വര്‍ണ നേട്ടവുമായി കോട്ടയത്തിന്റെ ദേവിക ബെന്‍

. ഈ മീറ്റിലെ രണ്ടാമത്തെ ട്രിപ്പിള്‍ ആണിത്

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാനത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ കോട്ടയത്തിന്റെ ദേവിക ബെന്നിന് ട്രിപ്പിള്‍ സ്വര്‍ണ നേട്ടം. 1500, 3000 മീറ്ററുകളിലും ക്രോസ് കണ്‍ട്രിയിലുമാണ് ദേവിക സ്വര്‍ണം നേടിയിരിക്കുന്നത്. ഈ മീറ്റിലെ രണ്ടാമത്തെ ട്രിപ്പിള്‍ ആണിത്. കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ എസ് എം വി എച്ച് എസ് എസ് വിദ്യാര്‍ഥിനിയാണ് ദേവിക.

ക്രോസ് കണ്‍ട്രി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പത്തനംതിട്ടയുടെ അലന്‍ റെജിക്കാണ് സ്വര്‍ണം.കായികോത്സവത്തില്‍ അതിവേഗ ഓട്ടക്കാരായി (100 മീറ്റര്‍) പാലക്കാട് പുളിയമ്പറമ്പ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മേഘ (12.23 സെക്കന്റ്) യും തിരുവനന്തപുരം ജിവി രാജയിലെ അനുരാഗും (10.90 സെക്കന്റ്) സ്വര്‍ണ്ണം നേടി. ഇതോടെ പാലക്കാട് ജില്ല 133 പോയന്റും 13 സ്വര്‍ണവുമായി ഏറെ മുന്നിലാണ്. മലപ്പുറം ജില്ല 56 പോയന്റുമായി രണ്ടാമതും എറണാകുളം ജില്ല 55 പോയന്റുമായി മൂന്നാമതും നില്‍ക്കുന്നു. 47 പോയന്റുള്ള കോട്ടയം ജില്ല നാലാമതും 36 പോയന്റുമായി കോഴിക്കോട് ജില്ല അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. കാസര്‍കോട്, തൃശ്‌സൂര്‍, തിരുവനന്തപുരം ജില്ലകള്‍ 33 പോയന്റുമായി ആറാം സ്ഥാനത്താണ്