Kerala
എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ് ഒക്ടോബറിൽ
പ്രൊഫ്‌സമ്മിറ്റിന്റെ ഭാഗമായി ജില്ലകളിൽ പ്രഖ്യാപനങ്ങൾ, സിമ്പോസിയം, റോഡ് ടു സമ്മിറ്റ്, ഐഡിയത്തോൺ കോമ്പറ്റിഷൻ, വർക്ക്‌ഷോപ്പുകൾ, എക്സപടിഷ്യോ, പ്രൊഫ് ജേർണി, കോ ലാബ്, ക്യാമ്പസ് വിസിറ്റ്, വിജിലൻഷ്യ തുടങ്ങി വ്യത്യസ്ത പരിപാടികൾ നടക്കും

തിരുവനന്തപുരം | പതിനേഴാമത് എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ് ഒക്ടോബർ 10 മുതല്‍ 12 വരെ മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ നടക്കും. തിരുവനന്തപുരത്ത് കോൺഷ്യസ് ക്യാമ്പസ് എന്ന പേരിൽ നടന്ന വിദ്യാർത്ഥി സംഗമത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പ്രഖ്യാപനം നിർവഹിച്ചു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദലിന്റെ അധ്യക്ഷതയിൽ സമസ്‌ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ സ്വാബിർ സഖാഫി, ജാബിർ പി,ശുഹൈബ് പി വി, മുനവ്വിർ അമാനി, സൈഫുദ്ധീൻ ടി പി, അബ്ദുള്ള ബുഹാരി, ഡോ. ഷെറിൻ സംബന്ധിച്ചു.
എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ സ്വാഗതവും ആഷിക് അഹ്സനി നന്ദിയും പറഞ്ഞു. പ്രൊഫ്‌സമ്മിറ്റിന്റെ ഭാഗമായി ജില്ലകളിൽ പ്രഖ്യാപനങ്ങൾ, സിമ്പോസിയം, റോഡ് ടു സമ്മിറ്റ്, ഐഡിയത്തോൺ കോമ്പറ്റിഷൻ, വർക്ക്‌ഷോപ്പുകൾ, എക്സപടിഷ്യോ, പ്രൊഫ് ജേർണി, കോ ലാബ്, ക്യാമ്പസ് വിസിറ്റ്, വിജിലൻഷ്യ തുടങ്ങി വ്യത്യസ്ത പരിപാടികൾ നടക്കും.