Kasargod
എസ് എസ് എഫ് ദേശീയ സാഹിത്യോത്സവ്; കാസര്‍കോടിന് അഭിമാനമായി മുഹ്സിന്‍ പള്ളങ്കോട്
സാഹിത്യോത്സവില്‍ ഇംഗ്ലീഷ് പ്രസംഗത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി
കാസര്‍കോട് | കര്‍ണാടകയിലെ ഗുല്‍ബര്‍ഗില്‍ നടന്ന എസ് എസ് എഫ് ദേശീയ സാഹിത്യോത്സവില്‍ ഇംഗ്ലീഷ് പ്രസംഗത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് മുഹസിന്‍ പള്ളങ്കോട് കാസര്‍കോടിന് അഭിമാനമായി.
24 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരങ്ങളില്‍ നിന്ന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് മുഹ്സിന്‍ ശ്രദ്ദേയമായത്. സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിച്ച് ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് ഹാഫിള് ബിരുദം നേടി മുഹ്സന്‍ പ്ലസ് വണ്‍ പഠനം ജാമിഅ മദീനത്തുന്നൂര്‍ ഇമാം റബ്ബാനി കോളേജില്‍ നടത്തി വരുന്നു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ മകനാണ്. എസ് എസ് എഫ് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.



