terrorist attack
ശ്രീനഗര്‍ ഭീകരാക്രമണം: ഒരു പോലീസുകാരന് കൂടി വീരമൃത്യു
ആക്രമണത്തിന് പിന്നില്‍ ജയ്‌ഷെ മുഹമ്മദിന്റെ ഭാഗമായ കശ്മീര്‍ ടൈഗേഴ്‌സെന്ന് പോലീസ്

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ ശ്രീനഗറില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ പരുക്കേറ്റ ഒരു പോലീസുകാരന്‍കൂടി വീരമൃത്യു വരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. പരുക്കേറ്റ മറ്റുള്ളവരില്‍ രണ്ട് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
അതിനിടെ ഭീകരാക്രമണത്തിന് പിന്നില്‍ ജയ്‌ഷെ മുഹമ്മദ്ദെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. ജയ്‌ഷെ മുഹമ്മദ്ദിന്റെ ഭാഗമായ കശ്മീര്‍ ടൈഗേഴ്‌സാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് അക്രമണം നടത്തിയ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ് .
ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ശ്രീനഗര്‍ സിവാനിലെ പോലീസ് ക്യാമ്പിന് സമീപമാണ് ആക്രമണം നടന്നത്. രണ്ടു ഭീകരര്‍ പൊലീസുകാര്‍ സഞ്ചരിക്കുകയായിരുന്ന ബസിന് നേരെ വെടിവെക്കുകയായിരുന്നു. കശ്മീര്‍ പോലീസിന്റെ ഒമ്പതാം ബറ്റാലിയിലെ പോലീസുകാരാണ് ബസിലുണ്ടായിരുന്നത്. പരിശീലനത്തിന് ശേഷം ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.