Connect with us

National

വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി ശ്രീനഗറിലെ തുലിപ് ഗാര്‍ഡന്‍

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാര്‍ക്ക് എന്ന ബഹുമതി നേടി തുലിപ് ഗാര്‍ഡന്‍.

Published

|

Last Updated

ശ്രീനഗര്‍| ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാര്‍ക്ക് എന്ന ബഹുമതി നേടി വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ (യുകെ) ഇടംനേടി ഇന്ദിരാഗാന്ധി മെമ്മോറിയല്‍ തുലിപ് ഗാര്‍ഡന്‍. 1.5 ദശലക്ഷം പൂക്കളാണ് ഈ പൂന്തോട്ടത്തിലുള്ളത്. ഈ പൂന്തോട്ടത്തില്‍ 68 തുലിപ് ഇനങ്ങളുടെ ശേഖരമുണ്ട്. സബര്‍വാന്‍ റേഞ്ചിന്റെ താഴ്വരയിലാണ് തുലിപ് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്.

ജെ ആന്റ് കെ അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി (ഫ്‌ലോറികള്‍ച്ചര്‍, ഗാര്‍ഡന്‍സ്, പാര്‍ക്കുകള്‍) ഫയാസ് ഷെയ്ഖിനെ വേള്‍ഡ് ബുക്ക് പ്രസിഡന്റും സിഇഒയുമായ സന്തോഷ് ശുക്ല സര്‍ട്ടിഫിക്കേഷന്‍ നല്‍കി ആദരിച്ചു. വേള്‍ഡ് ബുക്ക് എഡിറ്റര്‍ ദിലീപ് എന്‍ പണ്ഡിറ്റ്, ജമ്മു കശ്മീര്‍ ഫ്‌ലോറി കള്‍ച്ചര്‍ ഡയറക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ഉദ്യാന ജീവനക്കാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

2006ല്‍ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദാണ് ഈ ഉദ്യാനം വിഭാവനം ചെയ്തത്. നൂറുകണക്കിന് തൊഴിലാളികളും തോട്ടക്കാരും ചേര്‍ന്നാണ് ഈ ഉദ്യാനം നിര്‍മ്മിച്ചത്. രണ്ട് വര്‍ഷം കൊണ്ടാണ് ഈ പാര്‍ക്ക് പൂര്‍ത്തിയാക്കിയത്. സെക്രട്ടറി ഷെയ്ഖ് തന്റെ പ്രസംഗത്തില്‍ വേള്‍ഡ് ബുക്കിനോട് നന്ദി രേഖപ്പെടുത്തി.

 

 

---- facebook comment plugin here -----

Latest