Kerala
മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞിട്ടില്ല; ചൂണ്ടിക്കാട്ടിയത് നിയമപരമായ കാര്യങ്ങള്‍: ശ്രീനാദേവി കുഞ്ഞമ്മ
പത്തനംതിട്ട ഡി സി സിക്ക് ഏതെങ്കിലും വിധത്തിലുള്ള അതൃപ്തി ഉള്ളതായി അറിയില്ല
പത്തനംതിട്ട | പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് തന്നെ തള്ളി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയത് നിയമപരമായ കാര്യങ്ങള്‍ ആണെന്നും കോണ്‍ഗ്രസ് യുവനേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ. കേസുകളെ നിയമപരമായി നേരിടുമെന്നും അവര്‍ പറഞ്ഞു
പത്തനംതിട്ട ഡി സി സിക്ക് ഏതെങ്കിലും വിധത്തിലുള്ള അതൃപ്തി ഉള്ളതായി അറിയില്ല. അന്വേഷണത്തെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. അടൂര്‍ പൊലീസ് സ്റ്റേഷനിലെ അതിക്രമം ഗൗരവകരമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും സംഭവത്തില്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞിരുന്നു. ഇതിനോടായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം.
Content Highlights: Congress leader Sreenadevi Kunjamma clarified that Chief Minister VD Satheesan did not reject her regarding the Pathanamthitta police station incident. She stated he only pointed out legal aspects. She welcomed the probe and affirmed she will deal with all legal matters legally.



