Connect with us

Kerala

കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരി മരിച്ചു

സംഭവത്തില്‍ മനപ്പൂര്‍വമുള്ള നരഹത്യാ കുറ്റം ചുമത്തി ബസ് ഡ്രൈവര്‍ ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്തു

Published

|

Last Updated

കൊച്ചി  | കൊച്ചിയില്‍ കാക്കനാട് – ഇടച്ചിറ റോഡില്‍ ഐഎംജി ജങ്ഷനില്‍ അമിതവേഗത്തില്‍ എത്തിയ സ്വകാര്യ ബസ് ഇടിച്ച് കാല്‍നടയാത്രക്കാരിയായ യുവതി മരിച്ചു.ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരി തൃശൂര്‍ സ്വദേശിനി അക്ഷരയാണ് മരിച്ചത്.

രാവിലെ എട്ടോടെ ജിമ്മില്‍ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ അമിതവേഗതയില്‍ എത്തിയ ‘മലയില്‍’ എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. ബസിന്റെ അമിത വേഗവും അശ്രദ്ധയുമാണ് അപകട കാരണമെന്നാണ് അറിയുന്നത്. സംഭവത്തില്‍ മനപ്പൂര്‍വമുള്ള നരഹത്യാ കുറ്റം ചുമത്തി ബസ് ഡ്രൈവര്‍ ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്തു.

Content Highlights: An Infopark employee named Akshara from Thrissur died after being hit by a speeding private bus at Kakkanad IMG junction in Kochi. The incident occurred as she was returning from the gym. Police arrested bus driver Binoy under culpable homicide charges for reckless driving.

---- facebook comment plugin here -----

Latest