Kerala
അടൂര്‍ പോലീസ് സ്റ്റേഷന് അതിക്രമം; യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ജാമ്യം
കഴിഞ്ഞ ദിവസം അടൂര്‍ സ്റ്റേഷന് പരിധിയില്‍ നിന്നാണ് ജയകൃഷണന് പള്ളിക്കലിനെ അറസ്റ്റ് ചെയ്തത്
അടൂര്‍|അടൂര്‍ പോലീസ് സ്റ്റേഷന് അതിക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ജയകൃഷണന് പള്ളിക്കലിന് ജാമ്യം. അടൂര്‍ ഒന്നാം ക്ലാസ്സ് ജൂഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. സംഭവം നടന്ന് മൂന്ന് മാസമായിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് ഒരു നോട്ടീസ് പോലും നല്‍കിയിരുന്നില്ലെന്നും ജയകൃഷ്ണന് യഥാര്‍ഥ പ്രതിയല്ലെന്നും പ്രതിഭാഗം അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടി.
കേസില്‍ ഒന്നാം പ്രതിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇക്കാര്യവും പ്രതിഭാഗം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതോടെയാണ് ജയകൃഷണന് പള്ളിക്കലിന് ജാമ്യം ലഭിച്ചത്.
കഴിഞ്ഞ ദിവസം അടൂര്‍ സ്റ്റേഷന് പരിധിയില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അടൂര്‍ പോലീസ് സ്റ്റേഷന് അക്രമത്തില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ പ്രതിയാണ് ജയകൃഷണന് പള്ളിക്കല്‍.
ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ രാജന് ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഘര്‍ഷവും അക്രമവുമുണ്ടായത്. സംഭവത്തില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെ കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. സ്റ്റേഷനിലെ സിസിടിവി ദൃശ്യം പൂര്‍ണമായി പുറത്തുവന്നതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്.
Content Highlights: Youth Congress activist Jayakrishnan Pallikkal has been granted bail by the Adoor First Class Judicial Magistrate Court. He was arrested in connection with the attack on the Adoor police station that occurred on July 11. Defense counsel argued that the police failed to issue any notice for three months.



