Connect with us

Kerala

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് മുസ്‌ലിം ലീഗ് എം എല്‍ എമാരുടെ പ്രത്യേക യോഗം

സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിനായുള്ള ബില്‍ പാസാക്കലാണ് നിയമസഭാ സമ്മേളനത്തിന്റെ പ്രധാന അജണ്ട.

Published

|

Last Updated

മലപ്പുറം | നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ആലോചിക്കുന്നതിന് മുസ്‌ലിം ലീഗ് എം എല്‍ എമാരുടെ അസാധാരണ യോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന യോഗം രാവിലെ ഒമ്പതിന് മലപ്പുറം ലീഗ് ഓഫീസിലാണ് നടക്കുക. ഇതാദ്യമായാണ് മുസ്ലിം ലീഗ് എം എല്‍ എമാരുടെ പ്രത്യേക യോഗം വിളിക്കുന്നത്.

സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിനായുള്ള ബില്‍ പാസാക്കലാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന്റെ പ്രധാന അജണ്ട. നാളെ തുടങ്ങുന്ന സമ്മേളനം ഈ മാസം 15 വരെ നീണ്ടുനില്‍ക്കും.
ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മുസ്‌ലിം ലീഗിന്റെ നിലപാട് വ്യത്യസ്തമാണ്. സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലുകളില്‍ ലീഗിന് വിയോജിപ്പുണ്ടെങ്കിലും ബില്ലിനെ പിന്തുണക്കാന്‍ സാധ്യതയില്ല.