National
സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ശ്വാസ കോശ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് വിവരം
ന്യൂഡൽഹി | ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മക്കളും ലോക് സഭ എം പി മാരുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ രാഹുൽ ഗാന്ധി പിന്നീട് അവിടെ നിന്നും മടങ്ങി.
ശ്വാസ കോശ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് വിവരം. ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ വർഷം ജനുവരിയിലും ശ്വസനസംബന്ധമായ അസ്വസ്ഥതകളെത്തുടർന്ന് അവരെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിലെ കഠിനമായ തണുപ്പും വായുമലിനീകരണവും കാരണം അവരുടെ ബ്രോങ്കിയൽ ആസ്ത്മ വർധിച്ചതായിരുന്നു അന്ന് ആരോഗ്യനില വഷളാകാൻ കാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറിൽ 79 വയസ്സ് തികഞ്ഞ സോണിയ ഗാന്ധി നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ എം പി ആണ്. രാജ്യസഭയിലേക്ക് എത്തുന്നതിന് മുൻപ് അഞ്ച് തവണ അവർ ലോക് സഭ എം പി ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ രണ്ട് തവണ കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ പദവിയും അവർ വഹിച്ചിട്ടുണ്ട്.
Summary
Senior Congress leader Sonia Gandhi was admitted to Sir Ganga Ram Hospital in Delhi on Tuesday after feeling unwell. Her children, Rahul Gandhi and Priyanka Gandhi Vadra, were present at the hospital to attend to her. While the exact cause of her hospitalisation is currently unknown, she had previously been treated for respiratory issues exacerbated by pollution in January.



