Kerala
തൃശൂരില്‍ അച്ഛനെ വെട്ടിയ ശേഷം ആത്മഹത്യ ഭീഷണിയുമായി മകന്‍;വീട്ടില്‍ ആഭിചാരക്രിയയുടെ അടയാളങ്ങള്‍
പിതാവിന് ലൈഫ് മിഷനില്‍ വീട് പാസായിരുന്നു. സ്ഥലത്തിന്റെ രേഖകള്‍ എടുക്കാന്‍ എത്തിയപ്പോഴാണ് പിതാവിനെ ആക്രമിച്ചത്

തൃശൂര്‍ | തൃശൂരില്‍ അച്ഛനെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മകന്‍. തൃശൂര്‍ മുത്രത്തിക്കരയിലാണ് സംഭവം. മുത്രത്തിക്കര സ്വദേശി ശിവ(70)നാണ് ആക്രമിക്കപ്പെട്ടത്. ശിവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞെത്തിയ പോലീസ് മകന്‍ വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കി വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ തുടരുകയായിരുന്നു.
പോലീസും ഫയര്‍ഫോഴ്‌സും വിഷ്ണുവിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടങ്ങി.
അതേസമയം വീട്ടിലെ മുറിയില്‍ ആഭിചാരക്രിയയുടെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മുടി കത്തിച്ചതായും കോഴിത്തല വച്ചതായും കണ്ടെത്തി. കരാട്ടെ ഉള്‍പ്പെടെയുള്ള ആയോധനകലകള്‍ വശമുള്ള ആളാണ് വിഷ്ണു. കഴിഞ്ഞ 45 ദിവസമായി വിഷ്ണു വീട്ടില്‍ ഉണ്ടായിരുന്നുവെന്നും വീട് അടച്ചിട്ട് ആഭിചാരക്രിയകള്‍ നടത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു. മാതാപിതാക്കളെ ഇറക്കി വിട്ട ശേഷം ആയിരുന്നു ആഭിചാരക്രിയ. പിതാവിന് ലൈഫ് മിഷനില്‍ വീട് പാസായിരുന്നു. സ്ഥലത്തിന്റെ രേഖകള്‍ എടുക്കാന്‍ എത്തിയപ്പോഴാണ് പിതാവിനെ ആക്രമിച്ചത്.