Connect with us

MINISTER R BINDU

സംസ്ഥാനത്തെ ക്യാമ്പസുകളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു: മന്ത്രി ആര്‍ ബിന്ദു

കേരള സര്‍വകലാശാല സംഘര്‍ഷം സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പ്രശ്നമല്ല

Published

|

Last Updated

തിരുവനന്തപുരം | കേരള സര്‍വകലാശാല കലോത്സവത്തിനിടയിലുണ്ടായ പ്രശ്‌നങ്ങള്‍ക്കു കാരണം, സംസ്ഥാനത്തെ ക്യാമ്പസുകളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതിന്റെ ഭാഗമാണെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

സംഘര്‍ഷം സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പ്രശ്നമല്ലെന്ന് മന്ത്രി പറഞ്ഞു. യുവജനോത്സവങ്ങള്‍ സൗഹാര്‍ദ പരമായാണ് നടക്കേണ്ടത്. നുഴഞ്ഞുകയറിയവരാണ് പ്രശ്നമുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളുടെ നിറംകെടുത്താനുള്ള ചിലരുടെ ഗൂഢാലോചനയുടെ ഭാഗമാണ് അത്തരം നീക്കങ്ങള്‍.വിധികര്‍ത്താവ് ഷാജിയുടെ ആത്മഹത്യ നിര്‍ഭാഗ്യകരമാണെന്നും സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ത്യാവസ്ഥ പോലീസ് അന്വേഷണത്തില്‍ പുറത്തുവരുമെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേര്‍ത്തു.